കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (കെ ഇ ഇ സി ഐ എൻ ടി യു സി ) തലശ്ശേരി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി വൈദ്യുതി ഭവന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതി ഷേധ കരിദിന പരിപാടി നടത്തി.
ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക,


ലീവ് സറണ്ടർ അനുവദിക്കുക,
ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക,
താൽക്കാലിക നിയമനങ്ങൾഅവസാനിപ്പിക്കുക
ശമ്പള പരിഷ്ക്കരണ്ട നടപടികൾ ആരംഭിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ കരിദിന പരിപാടി സംഘടിപ്പിട്ടത്.
ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻ്റ് കെ അനൂപ് അധ്യക്ഷത വഹിച്ചു.
പി.വി രാധാകൃഷ്ണൻ, പാലക്കൽ സാഹിർ,
എൻ കെ രാജീവൻ,
കെ . അബ്ദുൾ ഗഫൂർ, സംസ്ഥാന ട്രഷറർ
കെ കെ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു
ഡിവിഷൻ സെക്രട്ടറി ശംസു.കെ. കെ സ്വാഗതവും കെ രമേശ് ബാബു നന്ദിയും പറഞ്ഞു.
Kerala Electricity Employees Confederation held a protest black day event in Thalassery